മെക്സിക്കോയിൽ രണ്ട് പിരമിഡുകൾ തകർന്നു വീണു. പിരമിഡുകൾ തകർന്നു വീണത് രാജ്യം നേരിടാൻ പോകുന്ന കനത്ത നാശത്തിൻ്റെ ലക്ഷണമാണന്നാണ് അവിടത്തെ ആദിമ ഗോത്ര വിഭാഗത്തിൻ്റെ വിശ്വാസം. അതേ സമയം മെക്സിക്കോയിൽ നിയന്ത്രണമില്ലാതെ പെയ്യുന്ന മഴ മൂലമാണ് പിരമിഡുകൾ തകർന്നതെന്ന് പറയുന്നു.
മെക്സിക്കോയിലെ ആദിമ ഗോത്ര വിഭാഗക്കാരായ പ്യൂറെപെച്ചെ കൾ നരബലിയ്ക്കും മറ്റും അതിപുരാതന കാലത്ത് ഉപയോഗിച്ചിരുന്നവയാണത്രേ ഈ പിരമിഡുകൾ. ഇതിൻ്റെ ഒരു ഭാഗമാണ് കനത്ത മഴയിലും കാറ്റിലും പെട്ട് ഒലിച്ചു പോയത്. യക്കാറ്റ പിരമിഡുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. പിരമിഡിനുള്ളിൽ സൂക്ഷിച്ചിരുന്ന ശരീരങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പറയുന്നു.
പിരമിഡുകളുടെ നാശം വരാനിരിക്കുന്ന വലിയ വിപത്തിൻ്റെ മുന്നോടിയായാണ് ഗോത്ര വിഭാഗം വിലയിരുത്തുന്നത്. നാശമുണ്ടായ പിരമിഡുകൾ പുതുക്കി പണിയാൻ വേണ്ട നടപടികൾ തുടങ്ങിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.
