നഴ്സ് കരാർ നിയമനം

At Malayalam
1 Min Read

സാമൂഹ്യനീതി വകുപ്പ് തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. പ്രായ പരിധി 21 നും 50 നും മധ്യേ. ഉദ്യോഗാർത്ഥികൾ അംഗീകൃത സ്ഥാപനത്തിൽ നിന്നും ANM/GNM നേഴ്സിങ് കോഴ്സ് പാസ്സായവരും കേരള നഴ്സിംഗ് കൌൺസിലിൻ്റെ രജിസ്ട്രേഷൻ  ഉള്ളവരും ആയിരിക്കണം.

ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയം ഉളളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 24,520/- രൂപ
വാക്ക് ഇൻ ഇന്റർവ്യൂ ബുധനാഴ്‌ച രാവിലെ 9.30 ന്. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസ്, പൂജപ്പുര എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 234 3241 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment