നാട്ടിൽ അവധിയ്ക്കു പോയി മടങ്ങിവന്ന പ്രവാസി യു എ ഇ യിൽ മരിച്ചു. കാഞ്ഞങ്ങാട് അജനൂർ കൊളവയലിൽ മുഹമ്മദ് കുഞ്ഞ് ആണ് റാസ് അൽ ഖായിമയിൽ വച്ച് മരിച്ചത്. ഇദ്ദേഹത്തിന് 39 വയസാണ് പ്രായം. കുടുംബ സമേതം നാട്ടിൽ നിന്ന് തിരികെ എത്തിയത് രണ്ടു ദിവസം മുമ്പാണ്.
റാസ് അൽ ഖായിമയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് കുഞ്ഞിന് കടുത്ത നെഞ്ചുവേദന ഉണ്ടായതായി പറയുന്നു. ഉടനേ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല. ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് മുഹമ്മദ് കുഞ്ഞിൻ്റെ കുടുംബം.
