വയനാട്ടിലെ ദുരന്ത ബാധിതർക്കായുള്ള അവശ്യ സാധനങ്ങളുടെ ശേഖരണം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തി വച്ചതായി ജില്ലാ കളക്ടർ ഡി ആർ മേഘ ശ്രീ അറിയിച്ചു. ആവശ്യത്തിനുള്ള ഭക്ഷ്യ വസ്തുക്കളും മറ്റു സാധനങ്ങളും ലഭിച്ചതായി കളക്ടർ സന്നദ്ധ പ്രവർത്തകരേയും വ്യക്തികളേയും. അറിയിച്ചു.
ജില്ലാ കളക്ടറുടെ ഫെയ്സ് ബുക്കിലെ കുറിപ്പ് ചുവടെ
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നല്‍കിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.
നിലവില്‍ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ സംഭരിച്ചുവെച്ചിട്ടുള്ളതാണ്.ആയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നു.
സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാല്‍ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതല്‍ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയും.
