തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ കോവളത്ത് ഒരു ഹോട്ടലിൽ തീപിടുത്തമുണ്ടായി. വൈദ്യുതി ഷോർട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
കോവളത്ത് പ്രവർത്തിയ്ക്കുന്ന സാൻവിച് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ആളപായമോ കന ആ നാശ നഷ്ടമോ ഉണ്ടായതായി വിവരമില്ല. ഫയർ ഫോഴ്സും പൊലിസും കൃത്യസമയത്തെത്തി തീ കെടുത്തിയതുകൊണ്ടാണ് വലിയ അപകടം സംഭവിയ്ക്കാതിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
