ഒമ്പതാം ക്ലാസുകാരനായ വിദ്യാർത്ഥി തൻ്റെ കാമുകിയ്ക്ക് പിറന്നാൾ സമ്മാനമായി കിടിലൻ ഒരു ഐഫോൺ സമ്മാനിച്ചു. അതിനുള്ള പണം സംഘടിപ്പിച്ചത് അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചാണെന്ന് മാത്രം. അമ്മയോട് പല തവണ പണം ചോദിച്ചിട്ടും തന്നില്ല. ഐ ഫോൺ എന്തായാലും വാങ്ങിയേ മതിയാകൂ. അമ്മയുടെ സ്വർണമെടുത്ത് സർണ പണിക്കാർക്ക് വിറ്റു, ഐ ഫോൺ വാങ്ങി കാമുകിയ്ക്ക് നൽകി അവൻ മാതൃകയായി.
ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം. ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം അമ്മ മനസിലാക്കിയ ഉടൻ തന്നെ അടുത്തുള്ള പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. സി സി റ്റി വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ വീട്ടിലേയ്ക്ക് പുറത്തു നിന്ന് ആരും വന്നിട്ടില്ലെന്ന് മനസിലായി. അതിനിടെ ഒമ്പതാം ക്ലാസുകാരൻ പെട്ടന്ന് അപ്രതൃക്ഷനാകുകയും ചെയ്തു.
കൗമാരക്കാരനായി അന്വേഷണം തുടരവേ അവൻ്റെ സ്കൂളിലെ കൂട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് ഐ ഫോൺ കഥ പുറത്തറിയുന്നത്. കൂടുതൽ വിശദമായ അന്വേഷണത്തിൽ ഒമ്പതാം ക്ലാസുകാരൻ തന്നെയാണ് പിന്നിലെന്ന് മനസിലായി. അവനെ പിടി കൂടി ചോദ്യം ചെയ്തപ്പോൾ കേസിന് തുമ്പു കിട്ടിയ ആശ്വാസത്തിലാണ് പൊലിസ് .
