ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിനിടെ കുംട കടലില്‍ നിന്നും ജീര്‍ണാവസ്ഥയില്‍ ഒരു മൃതദേഹം കണ്ടെത്തി.
പുരുഷ മൃതദേഹമാണെന്നും കൈയ്യില്‍ വളയുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. മൃതദേഹം ആരുടേതെന്ന് ഡിഎന്‍എ പരിശോധന നടത്തിയാലേ സ്ഥിരീകരിക്കാനാവൂ. സ്ഥലത്ത് നിന്ന് ഒരു ഒഡിഷ സ്വദേശിയെയും കാണാതായിട്ടുണ്ട്. കടലില്‍ 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.
