ട്രെയിനിനു നേരേ കല്ലേറ്, യാത്രക്കാരന് പരിക്ക്, പ്രതിയെ അറസ്റ്റു ചെയ്തു

At Malayalam
1 Min Read

ട്രെയിനിന് നേർക്ക് കല്ലെറിഞ്ഞതിനെ തുടർന്ന് യാത്രക്കാരനു പരിക്കേറ്റു. ബിഹാറിൽ വച്ച് ഭഗത്പൂർ – ജയ്നഗർ എക്സ്പ്രസ് തീവണ്ടി ഓടിക്കൊണ്ടിരിക്കെയാണ് ഒരാൾ കല്ലുവലിച്ചെറിഞ്ഞത്. ഏറു കൊണ്ട യുവാവിൻ്റെ തലയ്ക്കും മൂക്കിനും പരിക്കുണ്ട്. പരിക്കു പറ്റിയ യുവാവിൻ്റെ ചിത്രവും തീവണ്ടിയിലേയ്ക്ക് കല്ലു വലിച്ചെറിയുന്ന ആളിൻ്റെ ചിത്രവും റെയിവേ എക്സ് പ്ലാറ്റ് ഫോമിൽ പങ്കു വച്ചിട്ടുണ്ട്.

ഓടുന്ന തീവണ്ടിയിലേയ്ക്കു കല്ലു വലിച്ചെറിഞ്ഞ ആളെ തിരിച്ചറിയുകയും ഇയാളെ അറസ്റ്റു ചെയ്ത് നിയമ നടപടികൾക്ക് വിധേയനാക്കിയതായും റെയിൽവേ അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ കണ്ടാൽ അടിയന്തരമായി റെയിൽവേയിലും പൊലിസിലും അറിയിക്കണമെന്നും റെയിൽവേ പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
[1:46 PM, 8/5/2024] At MALAYALAM Online News Portal:

Share This Article
Leave a comment