ഒ ബി സിക്കാർക്ക് സ്റ്റാർട്ട് അപ് വായ്പാ പദ്ധതി

At Malayalam
2 Min Read

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ഒ ബി സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കുന്നതിനായി നടപ്പാക്കുന്ന സ്റ്റാർട്ട് അപ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരമാവധി 20 ലക്ഷം രൂപ വരെയാണ് പദ്ധതിയിലൂടെ വായ്പയായി അനുവദിക്കുന്നത്. 3 ലക്ഷം രൂപ വരെ കുടുംബവാർഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. ആറ് മുതൽ എട്ട് ശതമാനം വരെ പലിശനിരക്കിൽ വായ്പ അനുവദിക്കുന്നതാണെന്ന് ജനറൽ മാനേജർ അറിയിച്ചു. തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ.

അപേക്ഷകർ പ്രൊഫഷണൽ കോഴ്സുകൾ (എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എസ് എം എസ്, ബിടെക്, ബി എച്ച് എം എസ്, ബിആർക്, വെറ്റിനറി സയൻസ്, ബി എസ് സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്‌നോളജി, ബി സി എ, എൽ എൽ ബി, എം ബി എ ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്‌സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂർത്തികരിച്ചവർ ആയിരിക്കണം. പ്രായം 40 വയസ് കവിയാൻ പാടില്ല.

പദ്ധതി പ്രകാരം മെഡിക്കൽ/ആയുർവേദ/ഹോമിയോ/സിദ്ധ/ദന്തൽ ക്ലീനിക്, വെറ്റിനറി ക്ലീനിക്, സിവിൽ എഞ്ചിനീയറിംഗ് കൺസൽട്ടൻസി, ആർക്കിടെക്ചറൽ കൺസൽട്ടൻസി, ഫാർമസി, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാകൾച്ചർ, ഫിറ്റ്‌നസ് സെന്റർ, ഫുഡ് പ്രോസസ്സിങ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യുകൾച്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എഞ്ചിനിയറിങ് വർക്ക്ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95% വരെ വായ്പ അനുവദിക്കും.

- Advertisement -

വായ്പാ തുകയുടെ 20% (പരമാവധി 2 ലക്ഷം രൂപ ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡി ആയി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടിൽ വരവ് വെയ്ക്കും.

താത്പര്യമുള്ള പ്രൊഫഷണലുകൾ അപേക്ഷ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment