വിവിധ തസ്തികകളിൽ അധ്യാപക ഒഴിവ്

At Malayalam
1 Min Read

പട്ടികജാതി വികസന വകുപ്പിൻ്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ വെള്ളായണിയിൽ പ്രവർത്തിച്ചു വരുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ 2024-2025 അദ്ധ്യയനവർഷം ഒഴിവുള്ള HSA സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്സ്, മാത്‌സ്, യു പി എസ് എ, ഹിന്ദി തസ്തികകളിലേക്കും മാനേജർ കം റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ബിരുദവും, ബി.എഡും, TET/തത്തുല്യ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപ്പേപ്പറിൽ വിശദമായി തയ്യാറാക്കിയ ബയോഡാറ്റ, തസ്തികയ്ക്കനുസൃതമായിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (മാർക്കിൻ്റെ ശതമാനം ഉൾപ്പെടെ), ജാതി സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്. തിരിച്ചറിയൽ രേഖ എന്നിവ സഹിതം തിരുവനന്തപുരം, വെള്ളയമ്പലം, കനകനഗർ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ വച്ച് നടക്കുന്ന വാക്ക്-ഇൻ- ഇന്റർവ്യൂ-ൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ: 0471 2314238, 0471 2314232
തസ്തികയും ഇൻറർവ്യൂ തീയതിയും ചുവടെ:
എച്ച് എസ് എ സോഷ്യൽ സയൻസ്- 05.08.2024 രാവിലെ 10.30
എച്ച് എസ് എ ഫിസിക്കൽ സയൻസ്- 06.08.2024 രാവിലെ 10.30
എച്ച് എസ് മാത്സ്- 07.08.2024 രാവിലെ 10.30
യു പി എസ് എ – 08.08.2024
എച്ച് എസ് എ ഹിന്ദി- 09.08.2024 രാവിലെ 10.30
മാനേജർ കം റസിഡന്റ് ട്യൂട്ടർ- 10.08.2024 രാവിലെ 10.30

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment