മഹാ ദുരന്തഭൂമിയിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ഏറെ സഹായകമാകുന്ന ബെയ്ലി പാലത്തിൻ്റെ നിർമാണം ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു. കരസേനാംഗങ്ങളാണ് നിർമാണം നടത്തുന്നത്. ഇന്ന് ഈ സമയമാകുമ്പോഴേക്കും നിർമാണ പ്രവർത്തനങ്ങൾ ഏകദേശം അന്തിമഘട്ടത്തിൽ എത്തിക്കഴിഞ്ഞു. മുണ്ടക്കൈയിലെ കരയിൽ പാലം ബന്ധിപ്പിയ്ക്കാൻ രാവിലെ തന്നെ കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്.
പാലം പൂർത്തിയാകുന്നതോടെ ജെ സി ബി അടക്കമുള്ള രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളും വാഹനങ്ങളും കൊണ്ടു പോകാനാകും. പാലം ഉറപ്പിച്ചു നിർത്താനുള്ള തൂണുകൾ പുഴയിൽ സുരക്ഷിതമായി നിർത്തുന്ന പ്രവർത്തനങ്ങളാണ് സേനാംഗങ്ങൾ ഇപ്പോൾ തുടരുന്നത്. ഇതിനായി പ്ലാറ്റ് ഫോം നിർമിക്കേണ്ട ഉണ്ട്. അതിവേഗം പുരോഗമിയ്ക്കുന്ന പ്രവർത്തനങ്ങൾ ഉച്ചയോടെ പൂർത്തിയാകും. അതിനു ശേഷം യാത്രയ്ക്കായി ഇരുമ്പു തകിടുകൾ കൂടി പാലത്തിനു മുകളിൽ നിരത്തും. തുടർന്ന് പാലത്തിലൂടെ വാഹനങ്ങൾക്ക് മുണ്ടക്കൈയിലേക്ക് പോകാൻ കഴിയും.
ദുരന്തത്തിൽ ഇതിനോടകം 264 പേർ മരിയ്ക്കുകയും 250 ഓളം പേരെക്കുറിച്ച് ഒന്നും അറിയാനും കഴിയാത്ത അവസ്ഥയാണ്. ഇന്നും അതിരാവിലെ തന്നെ രക്ഷാ പ്രവർത്തനങ്ങൾ തുടങ്ങി. കനത്ത മഴതടസം സൃഷ്ടിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ വയനാട്ടിലെത്തുന്നുണ്ട്.
