രക്ഷാപ്രവർത്തനത്തിന് മായയും മർഫിയും എത്തി

At Malayalam
0 Min Read

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് പൊലീസ് നായ്ക്കളായ മായയും മർഫിയും എത്തി. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും. ഇവർ ഉച്ചയോടെ വയനാട്ടിൽ എത്തി. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം നേടിയ നായകളാണ് മായയും മർഫിയും. പെട്ടിമുടിയിലുണ്ടായ ദുരന്തത്തിൽ എട്ടോളം മൃതദേഹങ്ങൾ കണ്ടെത്തിയത് മായയായിരുന്നു. 2020 സേനയില്‍ എത്തിയ ഇവർ ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ടതാണ്.

Share This Article
Leave a comment