ഓർമയിലെ ഇന്ന് : ജൂലൈ – 30 : ബാലചന്ദ്രൻ ചുള്ളിക്കാട്

At Malayalam
2 Min Read

ചൂടാതെ പോയ് നീ, നിനക്കായി ഞാൻ ചോരചാറി ചുവപ്പിച്ചൊരെൻ പനിനീർ പൂവുകൾ കാണാതെ പോയ് നീ, നിനക്കായ് ഞാനെന്റെ പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ ഒന്നു തൊടാതെ പോയി വിരൽതുമ്പിനാൽ ഇന്നും നിനക്കായ് തുടിക്കുമെൻ തന്ത്രികൾ….” തുടങ്ങി എന്നുമെന്നും ഓർത്തു വയ്ക്കാൻ ഒരുപിടി പ്രണയ കവിതകൾ കുറിച്ചിട്ട, ഒരു കാലത്ത് കലാലയ മനസുകളുടെ ആരാധനാ മൂർത്തിയായിരുന്ന കവിയും അഭിനേതാവുമായ ബാലചന്ദ്രൻ ബാലചന്ദ്രൻ ചുള്ളിക്കാട്.

സച്ചിദാനന്ദൻ, കടമ്മനിട്ട തലമുറയെ പിന്തുടർന്നു വന്ന ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രമേയ സ്വീകാരത്തിലും ആവിഷ്കരണ തന്ത്രത്തിലും സമകാലികരിൽ നിന്ന് പ്രകടമായ വ്യത്യസ്തത പുലർത്തി. മലയാള കവിതയിൽ അദൃഷ്ടപൂർവങ്ങളായ ബിംബാവലിയും കാവ്യഭാഷയും ഇദ്ദേഹത്തിന്റെ രചനാ സവിശേഷതകളായി കണക്കാക്കപ്പെടുന്നു.

1957 ജൂലൈ 30 ന് വടക്കൻ പറവൂരിനടുത്തുള്ള നന്ത്യാട്ടുകുന്നത്ത്‌ ചുള്ളിക്കാട്‌ എന്ന കൂട്ടുകുടുംബത്തിലാണ്‌ ബാലചന്ദ്രൻ ജനിച്ചത്‌. എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥ കാലത്തും പിന്നീടും ഇടതുപക്ഷ അനുഭാവം പുലർത്തി. ജനകീയ സാംസ്കാരിക വേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987‌ ൽ‌ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു.

1999 ൽ ബാലചന്ദ്രൻ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും അഭിനേതാവായി പ്രവർത്തിക്കുന്നു. ഭാര്യ: കവയത്രിയായ വിജയലക്ഷ്മി. മകൻ : അപ്പു.

- Advertisement -

ന്യൂഡൽഹി, കൽക്കട്ട, ലക്നൗ, അഗർത്തല, റൂർക്കേല, ബാംഗ്ലൂർ, ഭോപ്പാൽ എന്നിവിടങ്ങളിൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കുള്ളിൽ നടന്ന ദേശീയ സാഹിത്യസമ്മേളനങ്ങളിൽ മലയാള കവിതയെ പ്രതിനിധാനം ചെയ്തു. 1994 സെപ്റ്റംബറിൽ ആലുവയിൽവച്ച് സാഹിത്യ അക്കാദമിയുടെയും ‘സുരഭി’ യുടെയും സംയുക്താഭിമുഖ്യത്തിൽ 22 ഇന്ത്യൻഭാഷകളിലെ 220 സാഹിത്യകാരൻമാരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ‘മാനസോത്സവം’ ദേശീയ സാഹിത്യസമ്മേളനത്തിന്റെ സ്വാഗതസംഘം കൺവീനർ എന്ന നിലയിൽ പ്രവർത്തിച്ചു.

1997 ഒക്ടോബർ – നവംബറിൽ സ്വീഡിഷ് സർക്കാരിന്റെയും സ്വീഡിഷ് റൈറ്റേഴ്സ് യൂണിയന്റെയും നൊബേൽ അക്കാദമിയുടെയും സംയുക്തക്ഷണമനുസരിച്ച് സ്വീഡൻ സന്ദർശിച്ച പത്തംഗ ഇന്ത്യൻ സാഹിത്യ സംഘത്തിൽ അംഗമായി. 1997 നവംബർ ഒന്നിന് സ്വീഡനിലെ ഗോട്ടെൻബർഗ് നഗരത്തിൽ നടന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യസമ്മേളനത്തിൽ ഇന്ത്യൻ കവിതയെ പ്രതിനിധീകരിച്ചു.

ഹിന്ദി, ബംഗാളി, മറാഠി, രാജസ്ഥാനി, അസമിയ, പഞ്ചാബി, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യൻ ഭാഷകളിലേക്കും ഇംഗ്ലീഷ് , ഫ്രഞ്ച്, സ്പാനിഷ്, സ്വീഡിഷ് എന്നീ വിദേശ ഭാഷകളിലേക്കും കവിതകൾ തർജമ ചെയ്യപ്പെട്ടു.

പ്രധാന കൃതികൾ

18 കവിതകൾ, അമാവാസി, ഗസൽ, ഡ്രാക്കുള, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രണയകവിതകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതാ പരിഭാഷകൾ, പ്രതിനായകൻ,ചിദംബരസ്മരണ, ഹിരണ്യം

- Advertisement -

പുരസ്കാരങ്ങൾ

1990 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള 20,000 രൂപയുടെ സംസ്കൃതി അവാർഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിൽ ഒരവാർഡും സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

2001 ൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപിച്ചെങ്കിലും ബാലചന്ദ്രൻ സ്വീകരിച്ചില്ല.

- Advertisement -

ചില കവികൾ ഇന്നത്തെ മന്ത്രിമാരെപ്പലെയാണ്. അവർക്ക് ഗൺമാൻമാരുണ്ട് അവരെ ആരെങ്കിലും കൂവിയാൽ ഗൺമാൻമാർ വെടിവെച്ച് കൊല്ലും ഒരു ദിവസം ഭ്രാന്തിളകിയ
സ്വന്തം ഗൺമാന്റെ വെടിയേറ്റ് അവർ മരിച്ചുവീഴാനും മതി.

ചില കവികൾ എൽ ഐ സി ഏജന്റുമാരെപ്പോലെയാണ്. അവരെ കാണുമ്പോൾ മരണത്തെക്കുറിച്ചോർത്ത് മറ്റുള്ളവർ മുങ്ങിക്കളയും… ഇതൊക്കെ ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ ചില കമൻ്റുകളാണ്

Share This Article
Leave a comment