ഓർമയിലെ ഇന്ന്ജൂലൈ – 29 :രാജൻ പി ദേവ്

At Malayalam
1 Min Read

പ്രമുഖ തെന്നിന്ത്യന്‍ നടനായിരുന്ന രാജന്‍ പി ദേവ് 1951 മേയ് 20ന് ചലചിത്രനടനും നാടകനടനുമായ എസ് ജെ ദേവിന്റെയും കുട്ടിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ ജനിച്ചു.

ചേര്‍ത്തല ഹൈസ്‌കൂള്‍, സെന്റ് മൈക്കിള്‍സ് കോളേജ്, എസ് എന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാലത്ത് ഉദയാ സ്റ്റുഡിയോവില്‍ ഫിലിം റെപ്രസന്റേറ്റീവായി ജോലി ചെയ്തിട്ടുണ്ട്.കാട്ടുകുതിര എന്ന നാടകമാണ് അദ്ദേഹത്തിന്റെ കലാജീവിതത്തിലെ വഴിത്തിരിവായത്.

സഞ്ചാരി എന്ന ചിത്രമാണ് രാജന്‍ പി ദേവ് അഭിനയിച്ച ആദ്യ ചലചിത്രം. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഇന്ദ്രജാലം എന്ന ചിത്രത്തിലെ കാർലോസ് എന്ന പ്രതിനായകവേഷമാണ് രാജന്‍ പി ദേവിനെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് ലും അഭിനയിച്ചു.

150 ലേറെ സിനിമകളില്‍ വേഷമിട്ട അദ്ദേഹം അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ മൂന്നു സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. 1984 ലും 86 ലും മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. 2009 ജൂലൈ 29ന് അദ്ദേഹം അന്തരിച്ചു.

- Advertisement -
Share This Article
Leave a comment