എറണാകുളം – ബംഗലുരു വന്ദേ ഭാരത് ; ടിക്കറ്റെടുക്കാം

At Malayalam
1 Min Read

പുതുതായി തുടങ്ങുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതായി റയിൽവേ. ബംഗലുരു – എറണാകുളം ജംഗ്ഷൻ വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ബുക്കിംഗാണ് തുടങ്ങിയത്. ഈ മാസം 31 മുതലാണ് വണ്ടി സർവീസ് തുടങ്ങുക.

എക്സിക്യൂട്ടിവ് ചെയർ കാറിൽ ഭക്ഷണം ഉൾപ്പടെ 2945 രൂപയാണ് ചാർജ്. അതേ സമയം ചെയർ കാറിലാണങ്കിൽ ഭക്ഷണമടക്കം 1465 രൂപയാണ് നൽകേണ്ടത്. ആദ്യം എറണാകുളത്തു നിന്നുള്ള ബുക്കിംഗാണ് തുടങ്ങിയത്. തിരിച്ചുള്ളത് തുടങ്ങിയിട്ടില്ല. ആകെ 620 കിലോമീറ്ററാണ് ദൂരം.

ബുധൻ, വെള്ളി, ഞായർ ആഴ്ചകളിലാണ് എറണാകുളത്തു നിന്ന് വണ്ടി പുറപ്പെടുക. ഉച്ചതിരിഞ്ഞ് 12.50 ന് യാത്ര തിരിയ്ക്കുന്ന ട്രെയിൻ രാത്രി 10 ന് ബംഗലുരുവിൽ എത്തിച്ചേരുമെന്നാണ് നിലവിൽ റയിൽ വേയുടെ ഷെഡ്യൂളിൽ കാണുന്നത്. ബംഗലുരുവിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ് എറണാകുളത്തേയ്ക്ക് ഈ ട്രെയിൻ ഉണ്ടാവുക. ബംഗലുരുവിൽ നിന്ന് വെളുപ്പിന് 5.30 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചതിരിഞ്ഞ് 2. 20ന് എറണാകുളത്ത് എന്നും പറയുന്നു.

തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ , ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് നിലവിൽ സ്‌റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഒമ്പത് മണിക്കൂർ10 മിനിറ്റ് ആണ് ഓടിയെത്താനുള്ള സമയമായി കാണിച്ചിരിക്കുന്നത്. ജൂലൈ 31 മുതൽ ഓഗസ്റ്റ് 26 വരെയാണ് ഇപ്പോഴത്തെ ഷെഡ്യൂളിൽ ട്രെയിൻ അനുവദിച്ചിട്ടുള്ളത്.

- Advertisement -
Share This Article
Leave a comment