കാർ കുഴിയിലേക്ക്‌ മറിഞ്ഞ് ഒരാൾ മരിച്ചു

At Malayalam
0 Min Read

കോഴിക്കോട് കുറ്റ്യാടി തൊട്ടിൽപ്പാലത്ത് കാർ കുഴിയിലേക്ക്‌ മറിഞ്ഞ് ഒരാൾ മരിച്ചു. തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫ് (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കുടുംബത്തോടൊപ്പം ചാപ്പൻതോട്ടം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു ലത്തിഫ്. കാർ പിന്നോട്ട് എടുക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മൊടക്കല്ലൂർ ആശുപത്രിയിലേക്ക്‌ മാറ്റി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുമ്പു മരിച്ചു.

Share This Article
Leave a comment