കാറിനുള്ളിൽ 2 പേർ വെന്തു മരിച്ചു

At Malayalam
1 Min Read

കാറിനു തീപിടിച്ച് രണ്ടു പേർ വെന്തു മരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല വേങ്ങലിലാണ് സംഭവം. തുകലശേരി സ്വദേശികളായ റിജോ, ലൈജു എന്നിവരാണ് പൊള്ളലേറ്റു മരിച്ചത്. പട്രോളിംഗ് നടത്തിയിരുന്ന പൊലിസാണ് തീ കത്തുന്നത് കണ്ടത്. ചവറു കൂനയ്ക്ക് തീ പിടിച്ചതാണന്നാണ് ആദ്യം കരുതിയത്. അടുത്തെത്തിയപ്പോഴാണ് കാറും കാറിനുള്ളിൽ ആളിനേയും കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു.

പൊലിസ് ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിളിച്ചു വരുത്തി തീ കെടുത്തുകയായിരുന്നു. തീ കെടുത്തിയപ്പോഴാണ് കാറിനുള്ളിൽ കത്തികരിഞ്ഞ നിലയിൽ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മകന് അസുഖമുള്ളത് ഇവരെ മാനസികമായി പ്രയാസപ്പെടുത്തിയിരുന്നതായി പറയപ്പെടുന്നു.

ആത്മഹത്യയാണോ മറ്റെന്തെങ്കിലും കാരണമാണോ അതോ കാറിനു തീപിടിച്ചതാണോ എന്നത് സംബന്ധിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു

Share This Article
Leave a comment