കണ്‍മഷിക്കൂടിന്റെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുള്ള പെണ്‍കുഞ്ഞ് മരിച്ചു. മുതലമട പാപ്പാൻചള്ളയില്‍ അജീഷ്- ദീപിക ദമ്പതികളുടെ മകള്‍ ഋഷികയാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഹൃദയമിടിപ്പ് കുറഞ്ഞതിനെതുടർന്ന് തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു.
ദിവസങ്ങള്‍ക്കുമുമ്പാണ് കുട്ടിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. പിതാവ് അജീഷ് എറണാകുളത്തുള്ള സ്വകാര്യ കമ്പനി ജീവനക്കാരനാണ്.
