ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ നേപ്പാളിൽ വിമാനം തകർന്നു. തീ കെടുത്താൻ കഴിഞ്ഞെങ്കിലും യാത്രക്കാരെപ്പറ്റി വിവരങ്ങൾ ഒന്നും ലഭ്യമല്ല. 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന് പറയുന്നു. തൃഭുവൻ വിമാനത്താവളത്തിലാണ് അപകടം നടന്നത്.
റൺവേയിൽ നിന്ന് തെന്നിമാറി നിയന്ത്രണം വിട്ട് മതിലിൽ വിമാനമിടിച്ച് തീപിടിച്ചതായാണ് വിവരം. സൗര്യ എയർ ലയൻസിൻ്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. കഠ്മണ്ഡുവിൽ നിന്ന് പൊഖ്രയിലേക്ക് പോയതായിരുന്നു വിമാനം