ദേശീയ പാതയിൽ കാറിൻ്റെ സൺറൂഫിന് മുകളിലിരുന്ന് യാത്ര ചെയ്ത യുവാവിനെതിരായി നടപടി എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. കൊട്ടാരക്കര – ദിണ്ടുഗൽ ദേശീയ പാതയിലാണ് ആലപ്പുഴ രജിസ്ട്രേഷൻ നമ്പറുള്ള കാറിൽ യുവാവ് സൺറൂഫിൽ ഇരുന്ന് യാത്ര ചെയ്തത്.
യുവാവിൻ്റെ വാഹനത്തിനു പിന്നാലെ സഞ്ചരിച്ചവർ ആരോ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ ഷെയർ ചെയ്യുകയായിരുന്നു. തമിഴ്നാടിൻ്റെ പരിധിയിലാണ് ഈ സ്ഥലം വരുന്നത്. യുവാവിനെതിരെ നടപടി എടുക്കാൻ തേനിയിലെ ആർ ടി ഒ യ്ക്ക് അറിയിപ്പ് നൽകുമെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.