വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ

At Malayalam
0 Min Read

ആലപ്പുഴ ജില്ലയിലെ കോമളപുരത്ത് പ്രവർത്തിക്കുന്ന ലൂഥറൻ സ്കൂളിലെ പതിനഞ്ചോളം കുട്ടികൾക്ക് ഭക്ഷ്യ വിഷ ബാധ ഏറ്റതായി വിവരം. ഛർദി, വയറു വേദന തുടങ്ങിയ ലക്ഷണങ്ങളോടെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾ നിരീക്ഷണത്തിലാണ്. എവിടെ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്ന് ഇതുവരേയും മനസിലാക്കാനായിട്ടില്ല. കൂടുതൽ വിവരങ്ങൾ കുട്ടികളിൽ നിന്നു കിട്ടിയാൽ മാത്രമേ ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയൂ എന്ന് പൊലിസ് അറിയിച്ചു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment