കേരളത്തെ നടുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിലെ ഏകപ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവ്.
നേരത്തെ കേരള ഹൈക്കോടതി അമീറുൽ ഇസ്ലാമിന്റെ കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമാണെന്ന് വിലയിരുത്തി വധശിക്ഷ ശരിവെച്ചിരുന്നു. ഈ നടപടി ചോദ്യംചെയ്താണ് പ്രതി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.