കെ എസ് ഇ ബി ഓഫിസുകളിൽ സി സി ടി വി വരുന്നു

At Malayalam
1 Min Read

ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഓഫിസുകളിൽ സി സി ടി വി സംവിധാനം വരുന്നു. ഒപ്പം ഓഡിയോ റെക്കോർഡ് ചെയ്യാനുള്ള സാങ്കേതിക സംവിധാനവും നടപ്പിലാക്കും. കെ എസ് ഇ ബി ഓഫിസുകൾക്ക് നേരേ നിരന്തരം ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള നടപടികളുമായി കെ എസ് ഇ ബി മുന്നോട്ടു പോകുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കെ എസ് ഇ ബി യുടെ 24 ഓഫിസുകൾക്ക് നേരേ ആക്രമണം ഉണ്ടായിട്ടുണ്ട്. ലക്ഷകണക്കിന് രൂപയുടെ സാധന സാമഗ്രികളും നശിപ്പിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ കോടതിയിലെത്തുമ്പോൾ ബോർഡിൻ്റെ ഭാഗത്തുനിന്നും മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാതെ പോയിട്ടുണ്ട്. ഇതിനുള്ള പരിഹാരം കൂടിയായാണ് സി സി ടി വി സ്ഥാപിക്കുന്നത്.

ക്യാഷ് കൗണ്ടർ അടക്കം ഓഫിസിൻ്റെ പ്രധാന പ്രവർത്തന മേഖലകളല്ലാം സി സി ടി വി യുടെ നിരീക്ഷണ വലയത്തിനുള്ളിലായിട്ട് വരത്തക്ക വിധം ആകും ഘടിപ്പിക്കുക. കൂടാതെ ഓഫിസ് ഫോണിലേക്കെത്തുന്ന കോളുകളെല്ലാം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും നടപ്പാക്കും.

Share This Article
Leave a comment