ഷോക്കേറ്റു മരിച്ച യുവാവിന് 16 ലക്ഷം നഷ്ടപരിഹാരം

At Malayalam
1 Min Read

ഇന്നലെ വയനാട് ജില്ലയിലെ പുൽപ്പള്ളിൽ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റു മരിച്ച യുവാവിൻ്റെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ 16 ലക്ഷം രൂപ നൽകും. കെ എസ് ഇ ബി യുടെ പൊട്ടി വീണ കമ്പിയിൽ നിന്നാണ് നിർമാണ തൊഴിലാളിയായ സുധാകരൻ (31) ഷോക്കേറ്റു മരിച്ചത്. കെ എസ് ഇ ബി 10 ലക്ഷം, റവന്യൂ വകുപ്പിൽ നിന്ന് നാലു ലക്ഷവും പട്ടിക വർഗ വികസന വകുപ്പിൻ്റെ രണ്ട് ലക്ഷം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സഹായമാണ് സുധാകരന് നൽകുന്നത്.

വീട്ടിൽ നിന്ന് ജോലിയ്ക്കായി പോയ സുധാകരൻ വഴിയിൽ വച്ചാണ് ഷോക്കേറ്റു മരിച്ചത്. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്ത മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കൾ പ്രതിഷേധിച്ചു. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടിനേതാക്കൻമാരും രംഗത്തെത്തി. തുടർന്നാണ് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ അടിയന്തര തീരുമാനമുണ്ടായത്.

മഴയെ തുടർന്ന് തിരുവല്ലയിൽ വൈദ്യുതി കമ്പിയിൽ നിന്നു ഷോക്കേറ്റ് ഇന്നലെ മറ്റൊരാളും മരിച്ചു. പൊട്ടി വീണ വൈദ്യംതി കമ്പി കണ്ടാൽ ഒരു കാരണവശാലും അടുത്തു പോവുകയോ കൈ കൊണ്ട് എടുത്തു മാറ്റാൻ ശ്രമിയ്ക്കുകയോ ചെയ്യരുത്. എത്രയും വേഗം സമീപത്തുള്ള കെ എസ് ഇ ബി ഓഫിസിൽ വിവരം അറിയിക്കുകയും ചെയ്യണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment