ലിഫ്റ്റ് കഥൈ തുടരുവേൻ

At Malayalam
1 Min Read

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ലിഫ്റ്റ് പ്രതിസന്ധി ഒരു തുടർക്കഥയാകുന്നു. രണ്ടു ദിവസം മുമ്പ് ഒരു രോഗി 48 മണിക്കൂർ ലിഫ്റ്റിൽ കുടുങ്ങിയത് വാർത്തയായതിനു പിന്നാലെ ഇന്ന് ഒരു രോഗിയ്ക്കൊപ്പം ഡോക്ടർ കൂടി ലിഫ്റ്റിൽപ്പെട്ടതായാണ് വിവരം. ഡോക്ടർ, ലിഫ്റ്റിലെ അടിയന്തര സൈറൺ മുഴക്കുകയും സ്വന്തം മൊബയിലിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവരെ വിളിക്കുകയും ചെയ്തതിനാൽ 30 മിനിറ്റു കൊണ്ട് ഡോക്ടറും രോഗിയും പുറത്തെത്തി.

മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് സി ടി സ്കാൻ വിഭാഗത്തിലേക്ക് പോയതിനിടയിലുള്ള ലിഫ്റ്റ് ആണ് കേടായത്. കഴിഞ്ഞ ദിവസം ലിഫ്റ്റിൽ കുടുങ്ങി 48 മണിക്കൂർ കിടന്ന രവീന്ദ്രൻ നായർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.

Share This Article
Leave a comment