ജൂണ്‍ 25 ഇനി ഭരണഘടനാഹത്യാ ദിനം

At Malayalam
1 Min Read

അടിയന്തരാവസ്ഥയുടെ വാര്‍ഷികമായ ജൂണ്‍ 25 ഇനിയുള്ള വര്‍ഷങ്ങളില്‍ ‘ഭരണഘടനാ ഹത്യാ ദിനം’ (സംവിധാന്‍ ഹത്യാ ദിവസ്) ആയി ആചരിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍. ഇന്ദിര ഗാന്ധി 1975 ജൂണ്‍ 25 നാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണഘടന ചവിട്ടിമെതിക്കപ്പെടുമ്പോള്‍ എന്തു സംഭവിക്കും എന്നതിന്റെ ഓര്‍മപ്പെടുത്തലായി ഭരണഘടനാ ഹത്യാ ദിനം മാറുമെന്നു കേന്ദ്ര സര്‍ക്കാര്‍.

അടിയന്തരാവസ്ഥയില്‍ മനുഷ്യത്വവിരുദ്ധമായ നടപടികള്‍ ഏറ്റുവാങ്ങേണ്ടിവന്നവരുടെ മഹത്തായ സംഭാവനകളെ ആദരിക്കുകയാണ് ഈ പ്രഖ്യാപനത്തിലൂടെയെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അടിച്ചമര്‍ത്തല്‍ നയമായി സ്വീകരിച്ച സര്‍ക്കാരിന്റെ പീഡനങ്ങള്‍ നേരിട്ടുകൊണ്ട് ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കാന്‍ സമരം നടത്തിയ ലക്ഷക്കണക്കിനാളുകള്‍ക്കുള്ള ആദരമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

25th of June every year as ‘Samvidhaan Hatya Diwas.’

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment