സി പി എം ലെ യുവ നേതാവിനെതിരെ കോഴിക്കോട്ട് കോഴ ആരോപണം. പി എസ് സി അംഗമാക്കാം എന്ന് വാഗ്ദാനം നൽകി 22 ലക്ഷം രൂപ ആദ്യ ഗഡുവായി കൈപ്പറ്റി എന്നാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്ന പരാതി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണത്രേ പരാതിക്കാരൻ. പി എസ് സി അംഗങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ പണം നൽകിയ പരാതിക്കാരൻ്റെ പേരുണ്ടായിരുന്നില്ല. ആകെ 60 ലക്ഷം രൂപയാണ് നേതാവ് ആവശ്യപ്പെട്ടിരുന്നത്. അതിൽ 22 ലക്ഷമാണ് നൽകിയിരുന്നത്. പി എസ് സി നടക്കാതെ വന്നപ്പോൾ മറ്റു ചില തസ്തികൾ വാഗ്ദാനം ചെയ്തെങ്കിലും ഒന്നും നടപ്പിലായില്ല. തുടർന്നാണ് പരാതിക്കാരൻ പാർട്ടിയെ സമീപിച്ചതെന്ന് പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരപ്പെടുത്താമെന്നാണ് നേതാവ് വാഗ്ദാനം നൽകിയിരുന്നത്. ഇത്തരത്തിൽ ഒരു സംഭവം സംസ്ഥാന നേതൃത്വത്തിന് മനസിലായിട്ടുണ്ടന്നും വാർത്തകളിൽ സൂചനയുണ്ട്. പരാതി കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് തുടരന്വേഷണങ്ങൾക്കായി നൽകിയിരിക്കുകയാണ്.
വിശദമായ അന്വേഷണം പരാതിയെ സംബന്ധിച്ച് ഉണ്ടാകുമെന്നറിയുന്നു. അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണം എന്നു തന്നെയാണ് മന്ത്രി റിയാസിൻ്റേയും നിലപാടെന്ന് നേതാക്കൾ വ്യക്തമാക്കുന്നു
