വടക്കൻ ജില്ലകളിൽ തകർക്കും, തെക്കോട്ടും ഉണ്ടാകും

At Malayalam
1 Min Read

ഇന്ന് (വ്യാഴം) സംസ്ഥാനത്തിൻ്റെ വടക്കൻ ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിക്കുന്നു. അതിനാൽ ഈ മൂന്നു ജില്ലകളിലും മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

ന്യൂന മർദ പാത്തി, ചക്രവാതച്ചുഴി എന്നിവയുടെ സ്വാധീന ഫലമായി വടക്കൻ ജില്ലകൾ കൂടാതെ മറ്റു ജില്ലകളിലും സാമാന്യം നല്ല മഴയ്ക്കും ഇടി മിന്നലിനും നേരിയ തോതിലുള്ള കാറ്റടിക്കാനും കാലാവസ്ഥാവകുപ്പ് സാധ്യത പ്രതീക്ഷിക്കുന്നു. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തിയേറിയ മഴയും പെയ്തേക്കും.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിയ്ക്കണമെന്നും അറിയിപ്പുണ്ട്. കേരള – തമിഴ് നാട് തീരങ്ങളിൽ ഉയർന്ന തിരമാല, കള്ളക്കടൽ പ്രതിഭാസം എന്നിവയ്ക്കു സാധ്യതയുള്ളതിനാൽ മത്സ്യ ബന്ധനത്തിനു പോകുന്നവർ നന്നായി ശ്രദ്ധിയ്ക്കണമെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ നിർദേശമുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment