മേഘശ്രീയാണ് പുതിയ വയനാട് ജില്ലാ കളക്ടർ. നിലവിൽ പട്ടിക വർഗ വകുപ്പിൻ്റെ ഡയറക്ടറാണ് മേഘശ്രീ. വയനാട്ടിലെ നിലവിലെ കളക്ടറായ ഡോ. രേണു രാജ് പട്ടിക വർഗ വികസന വകുപ്പു ഡയറക്ടറാകും. ഡോ. അഥീല അബ്ദുള്ളയാണ് കൃഷി വകുപ്പിൻ്റെ പുതിയ ഡയറക്ടർ. ബി.അബ്ദുൽ നാസർ ഫിഷറീസ് വകുപ്പിൻ്റെ ഡയറക്ടറായും ചുമതല ഏൽക്കും.
വയനാട് കളക്ടറായി ചുമതല ഏൽക്കുന്ന ഡി ആർ മേഘശ്രീയുടെ പ്രധാന ദൗത്യം ജില്ലയിലെ വന്യമൃഗശല്യത്തിനു പരിഹാരം കാണുക എന്നതാവും. കർണാടക സ്വദേശിയാണ് മേഘശ്രീ. ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവ് ഇന്നലെ വൈകീട്ടാണ് പുറത്തിറങ്ങിയത്