പുരപ്പുറ സോളാർ വൈദ്യുതി ഉൽപ്പാദകരേ ആനന്ദിപ്പിൻ

At Malayalam
1 Min Read

പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ച് ആവശ്യ ശേഷം മിച്ചം വരുന്ന വൈദ്യുതി കെ എസ് ഇ ബിക്ക് വിൽക്കുന്നവർക്ക് ഗുണകരമായ തീരുമാനവുമായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. വീട്ടിൽ ഉൽപ്പാദിപ്പിച്ച് ബോർഡിനു നൽകുന്ന വൈദ്യുതിയുടെ നിരക്ക് റെഗുലേറ്ററി കമ്മിഷൻ വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ യൂണിറ്റിന്, ഉൽപ്പാദകന് ബോർഡ് നൽകിയിരുന്നത് 2 രൂപ 69 പൈസയായിരുന്നു. ഇനി മുതൽ ഒരു യൂണിറ്റിന് 46 പൈസ വർധിപ്പിച്ച് 3 രൂപ 15 പൈസ ഉൽപ്പാദകന് നൽകാനാണ് തീരുമാനം.

മുൻകാല പ്രാബല്യം കൂടി ഈ തീരുമാനത്തിന് ബാധകമായിരിക്കുമെന്ന് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. 2023 ഏപ്രിൽ മുതൽ 2024 മാർച്ചു വരെയാണ് മുൻകാല പ്രാബല്യം നൽകുക. കെ എസ് ഇ ബിക്ക് ഇതിലും നിരക്കു കുറച്ച് സോളാർ വൈദ്യുതി ലഭിക്കും എന്നിരിക്കെ പുരപ്പുറ വൈദ്യുതി ഉൽപ്പാദകരെ പ്രോത്സാഹിപ്പിക്കാനാണ് നടപടി.

ഉപഭോഗശേഷം കെ എസ് ഇ ബിക്ക് വൈദ്യുതി നൽകുമ്പോൾ കിട്ടുന്ന നിരക്കും അവർ തന്നെ ബോർഡിൻ്റെ വൈദ്യുതി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നൽകേണ്ടുന്ന താരിഫിലെ വ്യത്യാസവും വലുതായിരുന്നു. ഇതിനുള്ള പരിഹാരം കൂടി ഈ നിരക്കു വർധനയിൽ കെ എസ് ഇ ബി കാണുന്നുണ്ട്. ഏതായാലും പുരപ്പുറ വൈദ്യുതി ഉപഭോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് കെ എസ് ഇ ബി യുടെ തീരുമാനം

Share This Article
Leave a comment