മലപ്പുറം ജില്ലയിൽ മഞ്ഞപിത്ത മരണം തുടരുന്നു. വള്ളികുന്ന് ചേലേമ്പ്ര സ്വദേശിയായ 15 കാരി ദിൽഷ എന്ന വിദ്യാർഥിനിയാണ് ഒടുവിൽ മഞ്ഞപിത്ത ബാധമൂലം മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരവേയാണ് കുട്ടി മരിച്ചത്.
ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചതിൽ നിന്നാണ് ഈ മേഖലയിൽ മഞ്ഞപിത്ത ബാധ തുടങ്ങിയത്. ആദ്യം 18 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും അതിവേഗം അസുഖ ബാധിതരുടെ എണ്ണം വർധിക്കാൻ തുടങ്ങുകയായിരുന്നു. ഏകദേശം 400 പേർക്ക് അസുഖം ബാധിച്ചതായി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ കർശന പരിശോധനകളും നിരീക്ഷണങ്ങളും പ്രതിരോധ പ്രവർത്തനങ്ങളും മേഖലയിൽ തുടരുകയാണ്
