ചെറുപുഴ ഭൂദാനത്തു കാൻസർ രോഗിയായ അമ്മയെ മകൻ കൊല്ലാൻ ശ്രമിച്ചു. കോട്ടയിൽ വീട്ടിൽ നാരായണിയെയാണ് (68) മകൻ സതീശൻ കൊല്ലാൻ ശ്രമിച്ചത്.പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കിടെയാണ് നാരായണി ഡോക്ടറോട് മകന്റെ ക്രൂരതയെപ്പറ്റി പറഞ്ഞത്. ഡോക്ടർ നൽകിയ വിവരമനുസരിച്ച് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു.