അസദുദ്ദീൻ ഒവൈസിയുടെ വീടിന് നേരെ ആക്രമണം

At Malayalam
0 Min Read

എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ ഡൽഹിയിലെ വീടിന് നേരെ ആക്രമണം. ഒവൈസിയുടെ പാർലമെന്റിലെ പലസ്തീന്‍ അനുകൂല പരാമര്‍ശം ചർച്ചയായതിന് പിന്നാലെയാണ് ആക്രമണം. വീടിലെ നെയിംബോർഡിൽ കറുത്ത മഷിയും ഇസ്രയേൽ അനുകൂല പോസ്റ്ററും പതിച്ചു. അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ‘ഐ സ്റ്റാൻ‌ഡ് വിത്ത് ഇസ്രയേൽ‌’ എന്ന പോസ്റ്ററാണ് പതിച്ചിരിക്കുന്നത്.

പാർലമെന്റിൽ ഒവൈസി പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘ജയ് പലസ്തീൻ’ എന്ന് പറഞ്ഞായിരുന്നു സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. മുദ്രാവാക്യത്തിനെതിരെ ഭരണപക്ഷ ബെഞ്ചിൽനിന്ന് വൻതോതിൽ പ്രതിഷേധം ഉയർന്നിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment