കനത്ത മഴയിൽ ഡൽഹി വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു. ടെർമിനൽ ഒന്നിലെ മേൽക്കൂരയാണ് തകർന്നുവീണത്. പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. സംഭവത്തിൽ നാലു പേർക്ക് പരുക്കേറ്റു. മൂന്നു കാറുകൾ തകർന്നു.
മൂന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.വ്യാഴാഴ്ച രാത്രി മുഴുവൻ ഡൽഹിയിൽ വ്യാപക മഴയാണ് ഉണ്ടായത് . പിന്നാലെ നഗരത്തില്‍ പലയിടത്തും വെള്ളം കയറി.