നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു. 37 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും.
നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്. സാപ്പി എന്നാണ് റാഷിന്റെ വിളിപ്പേര്.
