ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് മിൽമയിലെ ജീവനക്കാർ നാളെ മുതൽ സമരത്തിലേക്ക്. നാളെ (തിങ്കൾ) അർധരാത്രി മുതൽ സമരം തുടങ്ങുമെന്നാണ് സംയുക്ത സമര സമിതി നേതാക്കൾ പറയുന്നത്. വിഷയം മുൻ നിർത്തി മാനേജ്മെൻ്റിന് കത്തു നൽകിയിട്ട് വിഷയം ചർച്ച ചെയ്യാൻ പോലും മാനേജ്മെൻ്റ് തയ്യാറായില്ലെന്നും നേതാക്കൾ പറയുന്നു.
സി ഐ ടി യു, ഐ എൻ ടി യു സി, എ ഐ ടി യു സി തുടങ്ങിയ ട്രേഡ് യൂണിയനുകളാണ് തൊഴിലാളികളുടെ സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്