കോൺഗ്രസിന് തിരിച്ചടി, കിരൺ ചൗധരിയും മകളും ബി ജെ പിയിൽ

At Malayalam
1 Min Read

ഹരിയാന കോൺഗ്രസിനു വൻ തിരിച്ചടി നൽകി പ്രമുഖ കോൺഗ്രസ് നേതാവ് കിരൺ ചൗധരിയും മകളും ബി ജെ പിയിൽ ചേർന്നു. കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ കിരൺ ചൗധരിക്കും മകൾ ശ്രുതി ചൗധരിക്കും ബി ജെ പി അംഗത്വം നൽകി സ്വീകരിച്ചു. ഹരിയാനയിലെ മുൻ മുഖ്യമന്ത്രിയായ ബൻസി ലാലിൻ്റെ മരുമകളാണ് കിരൺ ചൗധരി. തോഷം മണ്ഡലത്തിൽ നിന്നുള്ള നിയമ സഭാംഗവുമാണ് കിരൺ. മകൾ ശ്രുതി ചൗധരിയാകട്ടെ ഹരിയാന കോൺഗ്രസിൻ്റെ വർക്കിംഗ് പ്രസിഡൻ്റുമാണ്.

കഴിഞ്ഞ ദിവസം ഇരുവരും കോൺസിൽ നിന്ന് രാജിവച്ചിരുന്നു. വലിയ താമസമില്ലാതെ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ ഇവരുടെ രാജി കോൺഗ്രസിന് കനത്ത തിരിച്ചടിയാകും ഉണ്ടാക്കുക എന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻ്റെ സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു വഴിവച്ചതും പിന്നാലെ ബി ജെ പിയിൽ എത്തിയതെന്നുമാണ് കേൾക്കുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment