കൊച്ചിയിൽ വീടു കുത്തി തുറന്ന് കൊള്ള

At Malayalam
1 Min Read

സംവിധായകൻ ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ നടന്ന മോഷണ മാതൃകയിൽ പനമ്പള്ളി നഗറിൽ വീണ്ടും മോഷണം. വീട്ടുടുമ മുംബൈയിൽ പോയിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്നലെ പുലർച്ചെ മാരകായുധങ്ങളുമായി എത്തിയ രണ്ടു പേരാണ് മോഷണം നടത്തിയതെന്ന് സി സി ടി വി ദൃശ്യങ്ങളിൽ കാണാം.

മുഖം മൂടി ധരിച്ചെത്തിയ രണ്ടു പേർ കുറേ സമയം വീട്ടിനു പുറത്തു നിൽക്കുന്നുണ്ട്. ഏകദേശം പുലർച്ചെ രണ്ടരയോടെ വീടിൻ്റെ മതിലു ചാടി കടന്ന് മുൻവശത്തെ വാതിൽ ആയുധങ്ങൾ ഉപയോഗിച്ച് തകർത്ത് അകത്ത് കടക്കുകയായിരുന്നു. വീടുമായി അടുത്ത ബന്ധമുള്ളവരാണ് കൊള്ള നടത്തിയതെന്നാണ് പൊലിസിൻ്റെ അനുമാനം.

മുംബൈയിലേക്കു പോയിരിക്കുന്ന വീട്ടുടമസ്ഥർ ചൊവ്വാഴ്ചയേ മടങ്ങിയെത്തു എന്നറിയാവുന്നവർ മോഷണ സംഘത്തിലോ പിന്നിലോ ഉണ്ടാകാം. എല്ലാ മുറികളിലും കയറി സാധനങ്ങൾക്കിടയിൽ ചികയുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment