സ്പീക്കർ 26 ന്, സമ്മേളനം ജൂലൈ 3 വരെ

At Malayalam
1 Min Read

ലോക്സഭ സ്പീക്കറെ ഈ മാസം 26 ന് തെരഞ്ഞെടുക്കും. പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ഈ മാസം 24 ന് ആരംഭിക്കും. ലോക്‌സഭയിലെ വലിയ കക്ഷി എന്ന നിലയിലും ഭരണത്തിന് നേതൃത്വം നൽകുന്ന കക്ഷി എന്ന നിലയിലും ബി ജെ പി പ്രതിനിധി തന്നെയാവും സ്പീക്കറാവുക.

ബി ജെ പി സ്പീക്കർ സ്ഥാനത്തേക്ക് നിശ്ചയിക്കുന്ന ആളെ പൂർണമായും പിന്തുണക്കുമെന്ന് എൻ ഡി എ യിലെ ഘടക കക്ഷിയായ ജെ ഡി യു ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 24 ന് തുടങ്ങുന്ന സമ്മേളനത്തിൻ്റെ ആദ്യ രണ്ടു ദിനങ്ങളിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. തുടർന്ന് 26 ന് സ്പീക്കറെ തെരഞ്ഞെടുക്കും. ജൂലൈ മാസം മൂന്നാം തീയതി വരെ തുടരുന്ന സമ്മേളനത്തിൽ 27 ന് രാഷ്ട്രപതി ദ്രൗപതി മുർമു ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment