നഗരത്തിലെ സ്കൂളിൽ പുലി കയറി

At Malayalam
1 Min Read

തമിഴ്നാട്ടിൽ പ്രവൃത്തി സമയത്ത് സ്കൂളിൽ പുലി കയറിയത് പരിഭ്രാന്തി പരത്തി. തിരുപ്പത്തൂർ നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന മേരി ക്വീൻ മെട്രിക്കുലേഷൻ എന്ന സ്കൂളിലാണ് പുലി കയറിയത്. പുലിയെ കണ്ട ഉടൻ തന്നെ വിദ്യാർഥികളെയെല്ലാം ക്ലാസ് മുറികളിൽ ഇട്ടു പൂട്ടിയതിനാൽ വലിയ അപകടം ഒഴിവായി. ബഹളത്തിനിടെ സ്കൂളിലെ ഒരു ജീവനക്കാരനെ പുലി ആക്രമിക്കുകയും ചെയ്തു.

ഉടൻ തന്നെ വനം വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളക്ട്രേറ്റിനു സമീപം പ്രവർത്തിക്കുന്ന സ്കൂളിൽ എവിടെ നിന്നാണ് പുലി എത്തിയതെന്ന് വനം വകുപ്പ് പരിശോധിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലൊന്നും വന മേഖല ഇല്ലെന്ന് പറയുന്നു.

സ്കൂളിൽ നിന്ന് പുലി രക്ഷപ്പെട്ടതോടെ നഗരവാസികളും പരിഭ്രമത്തിലാണ്. കടുത്ത ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് വനം വകുപ്പ്. കൂടുതൽ സംവിധാനങ്ങളൊരുക്കിയും സി സി ടി വി ദൃശങ്ങൾ പരിശോധിച്ചും പുലിയെ ഉടൻ പിടി കൂടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

- Advertisement -
Share This Article
Leave a comment