മൃതദേഹങ്ങൾ രാവിലെ കൊച്ചിയിലെത്തിയേക്കും

At Malayalam
1 Min Read

കുവൈത്തിൽ നിന്ന് മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെ കൊച്ചിയിലെത്തിക്കുമെന്നറിയുന്നു. രാവിലെ 8.30 യോടെ പ്രത്യേക വിമാനത്തിലാകും മൃതദേഹങ്ങൾ എത്തിക്കുക. ഡെൽഹിയിൽ നിന്നുള്ള, വ്യോമ സേനയുടെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുമോ, അതോ മൃതദേഹങ്ങൾ ഡെൽഹിയിൽ കൊണ്ടു വന്നിട്ട് വ്യോമ സേനയുടെ വിമാനത്തിൽ തന്നെ കൊച്ചിയിലേക്ക് കൊണ്ടുവരുമോ എന്നും സ്ഥിരീകരിച്ചിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, വിവിധ ജന പ്രതിനിധികൾ എന്നിവർ ചേർന്ന് മൃതദേഹങ്ങൾ കൊച്ചിയിൽ ഏറ്റുവാങ്ങും. മലയാളികളുടെ മുതദേഹങ്ങൾ കുവൈത്തിൽ നിന്ന് നേരിട്ട് കൊച്ചിയിലെത്തിക്കണമെന്നും ഇക്കാര്യത്തിൽ താമസമുണ്ടാകരുതെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

കൊച്ചിയിലെത്തിയുന്ന മൃതദേഹങ്ങൾ ഉടൻ തന്നെ പ്രത്യേക ആംബുലൻസുകളിൽ അവരവരുടെ വീടുകളിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കിയിട്ടുണ്ട്. വ്യോമ സേനയുടെ സി 130 ജെ വിഭാഗത്തിൽപ്പെട്ട വിമാനം ഇന്നലെ വൈകിട്ട് കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment