ഇലവീഴാപൂഞ്ചിറയിൽ തൽക്കാലം പോകണ്ട

At Malayalam
1 Min Read

കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു. കനത്ത ഇടി മിന്നൽ സാധ്യത കണക്കിലെടുത്താണ് സഞ്ചാരികളുടെ പ്രവേശനം ജില്ലാ കളക്ടർ വി വിഘ്നേശ്വരി നിരോധിച്ചത്.

വരുന്ന രണ്ടു ദിവസം കോട്ടയം ജില്ലയിൽ ശക്തിയായ ഇടിമിന്നൽ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ കുറച്ചു ദിവസത്തേക്ക് നിരോധനം തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിൽ രണ്ടു വിദ്യാർഥികൾക്ക് പരിക്കു പറ്റിയിരുന്നു.

ഭൂ നിരപ്പിൽ നിന്ന് 3000 ൽപ്പരം അടി ഉയരെയുള്ള ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല് എന്നിവിടങ്ങളിലേക്ക് ഈ സമയത്തുള്ള സന്ദർശനം അപകടം പിടിച്ചതാണ്. ഞായറാഴ്ച ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ നൂറുകണക്കിന് സഞ്ചാരികളാണ് ഈ രണ്ടു സ്ഥലങ്ങളിലും എത്തുന്നത്. ഇലവീഴാപൂഞ്ചിറയിൽ എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ 25 കിലോമീറ്ററോളം സഞ്ചരിച്ച് തൊടുപുഴയിലെത്തിയാലേ ആശുപത്രിയുള്ളു. ഇല്ലിക്കൽ കല്ലിലേയും അവസ്ഥ മറിച്ചല്ല. 22 ഓളം കിലോമീറ്റർ സഞ്ചരിച്ച് ഈരാറ്റു പേട്ടയിൽ എത്തിയാൽ മാത്രമേ വൈദ്യസഹായം ലഭ്യമാകൂ.

- Advertisement -

ഇത്തരം പ്രതികൂല സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് ഈ രണ്ടു കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം ജില്ലാ കളക്ടർ നിരോധിച്ചത്.

Share This Article
Leave a comment