നാളെ തുടങ്ങും സമ്മേളനം

At Malayalam
1 Min Read

നിയമ സഭാ സമ്മേളനം നാളെ (തിങ്കൾ) തുടങ്ങും. 24 – 25 സമ്പത്തിക വർഷത്തെ ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്യാനും പാസാക്കാനുമാണ് സമ്മേളനം ചേരുന്നത്. ആകെ 28 ദിവസം സമ്മേളിക്കാനാണ് ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച (ജൂൺ 11) മുതൽ അടുത്ത മാസം എട്ടുവരെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്യും. 15ാം കേരള നിയമ സഭയുടെ പതിനൊന്നാമത്തെ സമ്മേളനമാണ് നാളെ ആരംഭിക്കുക.

നാളെ രാവിലത്തെ ചോദ്യോത്തര വേളക്കുശേഷം മെമ്പേഴ്സ് ലോഞ്ചിൽ വച്ച് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. 2024 ലെ കേരള പഞ്ചായത്ത് രാജ് ബിൽ, കേരള മുൻസിപാലിറ്റി ബിൽ എന്നിവ പിന്നാലെ സഭയിൽ അവതരിപ്പിക്കും. തുടർന്ന് ഇരു ബില്ലുകളും സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനക്കായി അയക്കും.

ജൂൺ 13, 14, 15 ദിവസങ്ങളിൽ ലോക കേരള സഭയുടെ നാലാം സമ്മേളനം ശങ്കര നാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കും. നിയമസഭാ സമ്മേളന നടപടിക്രമങ്ങൾ പൂർത്തിയാക്കി ജൂലൈ 25 ന് സമ്മേളനം അവസാനിക്കും.

- Advertisement -

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment