സത്യപ്രതിജ്ഞാ ചടങ്ങിൽ മലയാളി ലോക്കോ പൈലറ്റുൾപ്പടെ 10 പേർ

At Malayalam
1 Min Read

തുടർച്ചയായി മൂന്നാം തവണയും രാജ്യത്തിൻ്റെ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുന്ന നരേന്ദ്രമോദി ഓരോ സത്യപ്രതിജ്ഞാ ചടങ്ങിലും ചില പ്രത്യേക ക്ഷണിതാക്കളെ എത്തിക്കാറുണ്ട്. ഇത്തവണയും അതിനു മാറ്റമുണ്ടാകില്ല എന്നാണ് സൂചന.

മലയാളിയും വന്ദേ ഭാരത് എക്സ്പ്രസിലെ ലോക്കോമോട്ടിവ് പൈലറ്റുമായ ഐശ്വര്യക്ക് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നു. അങ്കമാലി മൂഴിക്കുളം സ്വദേശിയാണ് ഐശ്വര്യ. പരിപാടിയിൽ പങ്കെടുക്കാനുള്ള അനുമതി ദക്ഷിണ റയിൽവേ ഐശ്വര്യക്ക് നൽകിയിട്ടുണ്ട്. വന്ദേ ഭാരതിൻ്റെ തുടക്കം മുതൽ ചെന്നൈ – കോയമ്പത്തൂർ, ചെന്നൈ – വിജയവാഡ വന്ദേ ഭാരതിലാണ് ഐശ്വര്യ ലോക്കോമോട്ടിവ് പൈലറ്റായി ജോലി ചെയ്യുന്നത്.

ഐശ്വര്യ ഉൾപ്പടെ 10 ലോക്കോമോട്ടിവ് പൈലറ്റുകൾക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. നിരവധി തവണ ഐശ്വര്യക്ക് ജോലിയിലെ മികവിനുള്ള അംഗീകാരം റെയിൽവേ നൽകിയിട്ടുണ്ട്. മൂന്നാർ കോളജ് ഓഫ് എഞ്ചിനിയറിംഗിലാണ് ഐശ്വര്യ പഠിച്ചത്.

ഭക്ഷിണ റയിൽവേയുടെ ചെന്നൈ ഡിവിഷനിൽ സീനിയർ അസിസ്റ്റൻ്റ് ലോക്കോ പൈലറ്റായ ഐശ്വര്യ 2019 ലാണ് റയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിൽ ഐശ്വര്യയുടെ കുടുംബവും വലിയ സന്തോഷത്തിലാണ്.

- Advertisement -
Share This Article
Leave a comment