വയനാട് മൂലക്കാവ് സർക്കാർ വിദ്യാലയത്തിൽ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. പത്താം ക്ലാസ്സ് വിദ്യാർത്ഥി ശബരിനാഥിനാണ് പരുക്കേറ്റത്. കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി, ചെവിക്കും സാരമായ പരുക്കുണ്ട്.
പരിചയപ്പെടാൻ എന്ന പേരിൽ ക്ലാസ്സിൽ നിന്ന് ഇറക്കി കൊണ്ട് പോയാണ് മർദ്ദനം. അഞ്ച് പേരോളം അടിച്ചുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്. ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു . വിദ്യാർത്ഥി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.