സാങ്കേതിക തകരാറുകൾ കാരണം നിരവധി തവണ മുടങ്ങിയ നാസയുടെ ബഹിരാകാശ പേടകം ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം ഒടുവിൽ വിജയം. ഇന്ത്യൻ വംശജ സുനിത വില്യംസും ബുഷ് വിൽമോറുമായി സ്റ്റാർലൈനർ ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ പരീക്ഷണ യാത്രയാണിത്.
ഇതോടെ ബഹിരാകാശത്തേക്കുള്ള പരീക്ഷണ ദൗത്യത്തിൽ പേടകം പറത്തുന്ന ആദ്യ വനിതയായി സുനിത വില്യംസ്.നിലവിൽ 322 ദിവസം സുനിത വില്യംസ് ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. നാസയുടെ കൊമേഴ്സ്യൽ ക്രൂ പദ്ധതിയുടെ ഭാഗമായാണ് സ്റ്റാർലൈനർ വിക്ഷേപിച്ചത് .പത്തു ദിവസത്തിനുശേഷം സഞ്ചാരികൾ തിരിച്ചെത്തും.
