ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എം ജി) ജൂണിൽ നടത്തുന്ന വിവരാവകാശ നിയമം സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് കോഴ്സിൽ ചേരാം. താത്പര്യമുള്ളവർ rtl.img.kerala.gov.in ൽ ജൂൺ 13 വരെ രജിസ്റ്റർ ചെയ്യുക. കോഴ്സ് ജൂൺ 16 ന് ആരംഭിക്കും.