ഓർമയിലെ ഇന്ന്, ജൂൺ 2, മണിരത്‌നം

At Malayalam
4 Min Read

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള ഇന്ത്യൻ സിനിമയ്ക്ക് മനോഹരമായ ഒരുപിടി പ്രണയചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ഗോപാല രത്നം സുബ്രഹ്മണ്യം എന്ന മണിരത്നം. എല്ലാ കാലത്തും സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള ഛായാഗ്രഹണത്തിലെ പരീക്ഷണം, നിറത്തിന്റെയും ലൈറ്റിംഗിന്റെയും ഉപയോഗം, ക്യാമറചലനം എന്നീ മേഖലകളിലെ പുത്തൻ പരീക്ഷണങ്ങൾ എന്നിവ അദ്ദേഹത്തിന്റെ സിനിമകളുടെ സവിശേഷതകളാണ്.

മണിരത്നത്തിന്റെ ആദ്യകാല സിനിമകൾക്ക് ഇളയരാജയും പിന്നീടുള്ള സിനിമകൾക്ക് എ ആർ റഹ്മാനുമാണ് സംഗീതം നൽകിയിട്ടുള്ളത്. ഛായാഗ്രഹണത്തിനും സംഗീതത്തിനും ഇത്രമേല്‍ പ്രാധാന്യം നല്‍കുന്ന മറ്റൊരു സംവിധായകന്‍ ഇന്ത്യൻ സിനിമയിലില്ല. അത്രയേറ അവതരണത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലർത്തിയ താരാരാധനയുടെ നാടായ തമിഴ്നാട്ടിൽ ഇന്നും ഒരു സംവിധായകന്‍റെ പേര് സ്ക്രീനിൽ തെളിഞ്ഞുവരുമ്പോൾ ഇന്നും ആർപ്പുവിളികളും ആരവങ്ങളുമുയരുന്ന
ഒരേയൊരു സംവിധായകനാണ് മണിരത്നം.

തമിഴ് സിനിമയുടെ സ്ഥിരം ചേരുവകളിൽ നിന്നു മാറി, പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ മറ്റൊരു തലത്തിലേക്ക് കൈപിടിച്ച് ഉയർത്തിയ സിനിമാ ആസ്വാദകരിൽ മാത്രമല്ല, നടന്മാരുടെ ആക്ടിങ് ടെക്സ്ച്ചർ മാറ്റാനും ഒരു സംവിധായകന് സാധിക്കും എന്നും മണിരത്നം കാണിച്ച് തന്നിട്ടുണ്ട്. റിലീസ് കഴിഞ്ഞ് അമ്പതോ നൂറോ ദിവസം കഴിഞ്ഞാലും തിയേറ്ററുകളിലേക്ക് ആളുകൾ തിങ്ങിക്കയറുന്നു. തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും വടക്കേ ഇന്ത്യയിലും പ്രത്യേകിച്ച് ബോളിവുഡിൽ പോലും അതിന്‍റെ പ്രഭാവം തെളിഞ്ഞു കാണാമായിരുന്നു. അങ്ങനെ ദക്ഷിണേന്ത്യൻ സിനിമയ്ക്കും ഉത്തരേന്ത്യൻ സിനിമയ്ക്കും കുറുകെ ഉണ്ടായിരുന്ന ആ മേൽപ്പാലം ഇല്ലാതാക്കിയ സംവിധായകൻ. അഭിനേതാക്കളുടെ കണ്ണുകളിലെ ചലനങ്ങളിലൂടെ പോലും കഥാപാത്രത്തെ കണ്ടെത്തി രൂപപ്പെടുത്താൻ ഒരു സംവിധായകനാകുമെന്നത് മണിരത്നം തന്‍റെ ചിത്രങ്ങളിലൂടെ കാണിച്ചുതന്നു.

- Advertisement -

1956 ജൂണ്‍ 2 ന് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച മണിരത്നം മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രിയും പിന്നീട് എം ബി എ ബിരുദവും നേടി. ഇതിനു ശേഷമാണ് സിനിമയിൽ സജീവമാകുന്നത്. സിനിമാ കുടുംബത്തിൽ ജനിച്ച് വളർന്ന മണിരത്നത്തിന് ചെറുപ്പം മുതലെ സിനിമയോട് താൽപര്യമുണ്ടായിരുന്നു. സ്കൂൾ പഠനകാലം മുതൽ സിനിമകൾ കണ്ടു തുടങ്ങിയിരുന്നു.

1983 ൽ പല്ലവി അനു പല്ലവി എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയിൽ ചുവട് വെക്കുന്നത്. ഇത് പിന്നീട് തമിഴിലേയ്ക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. 1986 ൽ പുറത്തിറങ്ങിയ ‘മൗന രാഗ’ത്തിന്റെ വിജയം തമിഴ് ഭാഷാ സിനിമയിലെ കഴിവുള്ള സംവിധായകനാക്കി മാറ്റി. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിൽ ഹിറ്റുകൾ സൃഷ്ടിക്കുകയായിരുന്നു. തമിഴിൽ ആയിരുന്നു കൂടുതലും ചിത്രങ്ങൾ ചെയ്തത്. ഇതിൽ ചിലത് ഹിന്ദിയിലേയ്ക്ക് മൊഴിമാറ്റുകയും ചെയ്തിരുന്നു. ബോളിവുഡിലും ഹിറ്റുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ ഗോഡ് ഫാദര്‍ വേലു നായ്ക്കര്‍ എന്ന ഡോണിന്റെ വളര്‍ച്ച പറഞ്ഞ ഗ്യാങ്സ്റ്റര്‍ മൂവികളുടെ ബെഞ്ച്മാര്‍ക്കായ കമല്‍ ഹാസന്റെ അഭിനയമികവ് അടയാളപ്പെടുത്തിയ നായകൻ, ജന്മനാ ബുദ്ധി വളര്‍ച്ച ഇല്ലാത്ത കുട്ടി പിറക്കുന്നതിനെ തുടര്‍ന്ന് ഒരു ദാമ്പത്യത്തിൽ ഉണ്ടാകുന്ന വൈകാരിക സംഘര്‍ഷങ്ങൾ പങ്കുവെച്ച 1990-ൽ ഇറങ്ങിയ ‘അഞ്ജലി’ ആ വർഷത്തെ ദേശീയ അവാര്‍ഡ്‌ നേടുകയും ഓസ്കാറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മമ്മൂട്ടി, രജനീകാന്ത് അരവിന്ദ് സ്വാമി, ശോഭന എന്നിവർ പ്രധാന വേഷങ്ങളിലെത്തി, ഇളയരാജയുടെ സംഗീതം കൊണ്ടും ഇന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ദളപതി. ഭീകരവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രണയവും രാഷ്ട്രീയവും പറഞ്ഞ എ ആർ റഹ്മാന്‍റെ അരങ്ങേറ്റ ചിത്രമായ 1992 ല്‍ പുറത്തിറങ്ങിയ റോജ.
എം ജി ആറി ന്റെയും കരുണാനിധിയുടേയും ജീവതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ മോഹന്‍ലാല്‍ എന്ന അതുല്യ നടനെ, മോഹന്‍ലാല്‍ മാനറിസങ്ങളില്ലാതെ കണ്ട സിനിമ ഐശ്വര്യാറായുടെ അരങ്ങേറ്റ സിനിമയായ ഇരുവര്‍. പ്രണയവും രാഷ്ട്രീയവും വീണ്ടും ചര്‍ച്ച ചെയ്ത
റോജയ്ക്ക് ശേഷം അരവിന്ദ് സ്വാമിയും മനീഷ കൊയിരാളയും പ്രധാന വേഷങ്ങളിലെത്തിയ 1995 ൽ പുറത്തിറങ്ങിയ ബോംബെ.
പ്രണയ ചിത്രങ്ങളുടെ സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ, ശാലിനിയുടേയും മാധവന്റെയും മികച്ച പ്രകടനം കൊണ്ടും എ ആര്‍ റഹ്മാന്റെ സംഗീതം കൊണ്ടും ഇന്നും വിസ്മയിപ്പിക്കുന്ന അലെെപായുതെ. മാധവൻ എന്ന ചോക്ലേറ്റ് ബോയിയിൽ നിന്നും പക്വതയുള്ള വ്യക്തിയിലേക്ക് പറിച്ചു നട്ട ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറ‍ഞ്ഞ കന്നത്തില്‍ മുത്തമിട്ടാല്‍ തുടങ്ങിയ കാലത്തിനൊപ്പം സ‍ഞ്ചരിക്കുന്നതായിരുന്നു മണിരത്നം ചിത്രങ്ങളുടെ പ്രത്യേകത.

മൗനരാഗം, ഗീതാഞ്ജലി, തിരുടാ തിരുടാ, ആയുധ എഴുത്ത്, കടൽ, കാറ്റിൽ വെളിയിട്, ചെക്ക ചിവന്തവാനം, ഓ കെ കണ്മണി, ഓകെ കൺമണിയും, ഹിന്ദി പതിപ്പായ ഓക്കെ ജാനുവുമെല്ലാം ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. ഇന്നും ഈ ചിത്രങ്ങൾ പുതുമയോടെയാണ് പ്രേക്ഷകർ കാണുന്നത്. ഇതാണ് മണിരത്നം മാജിക്. 1985 ൽ മോഹൻലാൽ, സുകുമാരൻ, സബിത എന്നിവർ അഭിനയിച്ച ഉണരൂ എന്ന മലയാളം സിനിമയും സംവിധാനം ചെയ്തു.

2002 ൽ പത്മശ്രീ ലഭിച്ചു. 1994 ൽ ടൊറന്റോ ഫിലിം ഉത്സവത്തിൽ അദ്ദേഹത്തിന്റെ സിനിമകൾ പ്രദർശിപ്പിച്ചു.
പിതാവ് : ഗോപാൽ രത്നം അയ്യർ ഒരു ചലച്ചിത്രനിർമാതാവായിരുന്നു.
സഹോദരൻ : ജി. വെങ്കടേശൻ – തമിഴിലെ ഒരു പ്രമുഖ നിർമാതാവായിരുന്നു.
ഭാര്യ : സുഹാസിനി – പ്രമുഖ നടിയും സം‌വിധായികയുമാ‍ണ്.
മകൻ : നന്ദൻ.

- Advertisement -

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരുള്ള തമിഴ് നോവലിനെ ആധാരമാക്കി ഒരുക്കിയ പൊന്നിയിൻ സെൽവനാണ് അവസാനമായി പ്രദർശനത്തിനെത്തിയത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment