ഹരിപ്പാട്ട് കാർ പോർച്ചിൽ പാർക്കു ചെയ്തിരുന്ന സ്കൂട്ടറുകൾ കത്തിനശിച്ചു. കാർത്തികപള്ളി സ്വദേശി പ്രകാശിൻ്റെ വീട്ടിലിരുന്ന സ്കൂട്ടറുകളാണ് തീ പിടിച്ച് നശിച്ചത്. പുലർച്ചെ ഒച്ചയും തീ കത്തുന്ന വെളിച്ചവും കണ്ടാണ് ഉടമ വീടിനു പുറത്തിറങ്ങിയത്. അപ്പോഴേക്കും ഒരു വണ്ടി പൂർണമായും മറ്റൊന്നു തീ പിടിച്ചു തുടങ്ങിയ നിലയിലുമായിരുന്നു. അയൽ വാസികൾ കൂടി ഓടിയെത്തിയാണ് തീ കെടുത്തിയത്. പൊലിസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.