ഒടുവിൽ ആ ഭാഗ്യ നമ്പർ കിട്ടി. V C 490987എന്ന ടിക്കറ്റ് കയ്യിലുള്ള ഭാഗ്യവാന് വിഷു ബമ്പർ ഒന്നാം സമ്മാനത്തുക കൈപ്പറ്റാം. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ആലപ്പുഴ ജില്ലയ്ക്കാണ് ഇത്തവണ ഭാഗ്യം വന്നത്. ഭാഗ്യവാനാരന്ന് വ്യക്തമായിട്ടില്ല. രണ്ടാം സമ്മാനം ആറു പരമ്പരകളിലായി ഓരോ കോടി രൂപയും മൂന്നാം സമ്മാനമായി ആറു പരമ്പരകളിൽ 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി ആറു പരമ്പരകളിൽ തന്നെ അഞ്ചു ലക്ഷം രൂപ വീതവും നൽകുന്നുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റു വില.
വിഷു ബമ്പർ അടിച്ചേ